യുക്തിവാദികള്‍ എന്നു സ്വയം വിളിക്കുന്ന നിരീശ്വര വാദികള്‍, മത വിശ്വാസികളെ അന്ധവിശ്വാസികള്‍ ആയാണ് കാണുന്നത്. എന്നാല്‍, പൊതുവെ അസഹിഷ്ണുക്കളായ യുക്തിവാദികള്‍, വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ തരംതിരിച്ചറിയാന്‍ ശ്രമിക്കാറില്ല.
ഒരാള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഗതികള്‍ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നതിനെ. അന്ധവിശ്വാസം എന്നു പറയാന്‍ പറ്റില്ല. ഉദാഹരണത്തിന്, റേഡിയോ പ്രക്ഷേപണവും അത് പിടിച്ചെടുക്കുന്ന റേഡിയോ സെറ്റിന്റെയും സാങ്കേതിക പ്രവര്ത്തനനങ്ങളും എന്താണെന്ന് അധികമാളുകള്‍ക്കും അറിയില്ല. അതുപോലെ ശബ്ദവും ചിത്രവും വിദ്യുത് കാന്തിക തരംഗങ്ങളാക്കി മാറ്റി പ്രക്ഷേപണം ചെയ്ത് റേഡിയോവും ടെലിവിഷനും പ്രവര്‍ത്തിപ്പിക്കുന്നതിനെപ്പറ്റിയും സാധാരണക്കാരില്‍ ബഹുഭൂരിപക്ഷത്തിനും അറിയില്ല. എങ്കിലും റേഡിയോവിനേയും ടെലിവിഷനേയും യാഥാര്‍ഥ്യത്തില്‍ നിരക്ഷരനായ വ്യക്തിപോലും വിശ്വസിക്കുന്നു. അതുപോലെ നമ്മില്‍ പലര്‍ക്കും കമ്പ്യൂട്ടര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയില്ല. പക്ഷേ, ഈ ആധുനിക യുഗത്തില്‍ അതിന്റെ പ്രവര്ത്തനനം അറിയില്ല എന്ന ഒരൊറ്റ കാരണം കൊണ്ടുമാത്രം അതിന്റെ അസ്തിത്വം ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. അത്തരം വിഷയങ്ങള്‍ നമുക്ക് നിഗൂഢരഹസ്യങ്ങള്‍ (Mystery)എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവിടെ അതിന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല. അതില്‍ വിശ്വസിക്കുന്നവരെ പരിഹസിക്കേണ്ട കാര്യവുമില്ല. തീര്‍ച്ചയായും അവര്‍ അനിഷേധ്യമായ തെളിവുകളുടെ പിന്‍ബലത്തിലാണ് അങ്ങനെ വിശ്വസിക്കുന്നത്.
മതവിശ്വാസങ്ങളുടെ രൂപത്തില്‍ നിലനില്ക്കുനന്ന ഇത്തരം നിഗൂഢ രഹസ്യങ്ങളോടു നമുക്ക് കുറെകൂടി അയവുള്ള സമീപനം സ്വീകരിക്കാവുന്നതാണ്. വിശദീകരിക്കാന്‍ കഴിയാതെയും മനസ്സിലാവാതെയും വളരെയധികം ആളുകള്‍ ഇത്തരം നിഗൂഢാത്മകമായ മതസിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നു. പാരമ്പര്യമായി തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറുന്ന ഇത്തരം വിശ്വാസങ്ങള്‍ സത്യമാണെന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കപ്പെടുന്നു. പക്ഷേ, മതവിശ്വാസങ്ങളില്‍ വൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും കാണുമ്പോള്‍ അതിനെ അനുകൂലിക്കുന്ന സമീപനം അംഗീകരിക്കാന്‍ സാധ്യമല്ല. അമ്പരപ്പിക്കുന്ന നിഗൂഢതകളില്‍ ആളുകള്‍ വിശ്വസി ക്കുന്നുവല്ലോ എന്ന ന്യായത്തിന്മേല് ഇത്തരം വിരോധാഭാസങ്ങളില്വിശ്വസിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധ്യമല്ല. ഇവിടെ പ്രശ്നം അല്‍പ്പം സങ്കീര്‍ണ്ണമാണ്. എനിക്ക് പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ സാധിക്കാത്ത സംഗതികള്‍ എനിക്ക് വിശ്വസിക്കാന്‍ സാധിക്കും. പക്ഷേ, ഒരു കാര്യം സ്വയം തന്നെ വൈരുദ്ധ്യാത്മകമാണെങ്കില്‍ എനിക്കതില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. യുക്തിബോധമുള്ള എല്ലാവരും ഇങ്ങനെയായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന് ഒരു വാച്ച് എങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. അത് ശരി തന്നെ, സമ്മതിക്കാം. പക്ഷേ, ആ വാച്ച് കുരക്കുകയും, മാന്തുകയും ചെയ്യുന്ന ഒരുപട്ടിയാണെന്ന് വിശ്വസിക്കാനുള്ള അവകാശം എനിക്കില്ല. ഇത് നിഗൂഢാത്മകമായ സിദ്ധാന്തമല്ല. കേവലം നഗ്നമായ വിരോധാഭാസമാണ്.
Monday, March 29, 2010
Subscribe to:
Posts (Atom)