Monday, May 10, 2010

കളിമണ്ണില്‍ നിന്നുള്ള സൃഷ്ടിപ്പ്

ജീവോല്‍പത്തിയിലും മനുഷ്യ സൃഷ്ടിപ്പിലും ജലവും കളിമണ്ണും വഹിച്ച പങ്കിനെക്കുറിച്ച്‌ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ പ്രതിപാദിച്ച വിശുദ്ധഖുര്‍‌ആന്‍റെ വിസ്മയാവഹമായ ഉജ്ജ്വല തേജസ്സിനെക്കുറിച്ച്‌ ആലോചിച്ച്‌ തെല്ലിട അത്ഭുത പരതന്ത്രരാകാതിരിക്കാന്‍ നമുക്ക്‌ കഴിയുമോ? കളിമണ്ണ്‌ കുഴച്ച്‌ പാകപ്പെടുത്തി മനുഷ്യരൂപം മെനഞ്ഞെടുത്ത്‌ ഉണക്കി അതില്‍ ജീവന്‍ നല്കുകവഴി കണ്ണും മൂക്കും ചെവിയും അസ്ഥിവ്യൂഹവും തലച്ചോറും രക്തചംക്രമണവും പ്രതിരോധശക്തിയും നാഡിവ്യവസ്ഥയും ഉല്പാദനേന്ദ്രിയങ്ങളും ഡി. എന്‍. എ., ആര്‍. എന്‍. എ. പോലുള്ള അതിസങ്കീര്‍ണ്ണ ഘടകങ്ങളും ഞൊടിയിടയില്‍ ഉടലെടുത്തുണ്ടായ ആദ്യ മനുഷ്യന്‍ ആദമിനെക്കുറിച്ചുള്ള മൂഢ കഥകള്‍ വിവരിക്കുന്ന ബൈബിളിനേക്കാള്‍ എത്രയോ ബുദ്ധിപൂര്‍‌വ്വവും ശാസ്ത്രീയവുമായ പ്രതിപാദനങ്ങളാണ്‌ ഖുര്‍‌ആന്‍ കാഴ്ചവെക്കുന്നത്‌. മനുഷ്യ സൃഷ്ടിപ്പിനെ ലക്ഷ്യമിട്ട്‌ കൊണ്ട്‌ ജന്തുലോകം കടന്ന്‌ വന്ന പരിണാമ ഘട്ടങ്ങള്‍ സൃഷ്ടിപ്പിന്‍റെ വിസ്മയാവഹമായ അത്ഭുതവും സമാനതയില്ലാത്ത അതിവിശിഷ്ട നൈപുണ്യവുമാണ്‌.

"വാസ്തവത്തില്‍ അവന്‍ നിങ്ങളെ പല ദശകളിലായി സൃഷ്ടിച്ചിരിക്കുന്നു (71:15)" "നിങ്ങള്‍ തീര്‍ച്ചയായും ഒരു സ്ഥിതിയില്‍ നിന്ന്‌ മറ്റൊരു സ്ഥിതിയിലേക്ക്‌ പടിപടിയായി കയറി പോയ്കൊണ്ടിരിക്കും" (84:20) എന്നീ ഖുര്‍‌ആന്‍ സൂക്തങ്ങള്‍ അനുസരിച്ച്‌ സ്രഷ്ടാവായ അല്ലാഹു പടിപടിയായി നടത്തിയ സൃഷ്ടിപ്പിന്‍റെ പരമപ്രധാനമായ ലക്ഷ്യം മനുഷ്യനായിരുന്നു. അല്ലാതെ ജന്തുശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്‌ പോലെ പരിണാമ പ്രക്രിയയില്‍ യാദൃച്ഛികമായി ഉടലെടുത്ത ഒരു സൃഷ്ടിയല്ല മനുഷ്യന്‍. ജീവിതത്തിന്‍റെ ഉറവിടത്തെക്കുറിച്ചും തുടര്ന്നുനള്ള പരിണാമ ദശകളെ ക്കുറിച്ചും ഖുര്‍‌ആന്‍ നല്കിയ വെളിപാടുകളില്‍ ഒന്നുപോലും ഖണ്ഡിക്കുവാന്‍ ശാസ്ത്രത്തിനും, ഇന്ന്‌ നിലവിലുള്ള ശാസ്ത്ര തത്വങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ജീവന്‍ ഉടലെടുക്കുന്നതിന്‌ മൂന്നര ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തന്നെ ഭൌമാന്തരീക്ഷം നിലവിലുണ്ടായിരുന്നു. അന്ന്‌ അന്തരീക്ഷത്തില് ഓമക്സിജന്‍ ഉണ്ടായിരുന്നില്ല. അന്ന്‌ പ്രപഞ്ചതാപത്തില്‍ നിന്നു ഊര്ജ്ജം ആഗിരണം ചെയ്ത്‌ ജീവിക്കുന്ന ആര്ക്കിബാക്ടീരിയകള്‍ മാത്രമെഉണ്ടായിരുന്നുള്ളു.
"ഇതിന്‌ മുമ്പേ (മനുഷ്യനെ സൃഷ്ടി ക്കുന്നതിന്‌ മുമ്പേ) കഠിനമായ അഗ്നിയി ല്‍ നിന്നു ജിന്നിനെ നാം സൃഷ്ടിച്ചു" (75:28) എന്നും, "ജിന്നുകളെ അഗ്നിജ്വാലകളില്‍ നിന്നു അവന്‍ സൃഷ്ടിച്ചു" (55:16) എന്നുമുള്ള ഖുര്ആന്‍ വാക്യങ്ങള്‍ ജീവോല്പത്തിയിലെ പൂര്വ്വ കണ്ണികളായ "ആര്ക്കി ബാക്ടീരിയ" എന്ന ഇനം ബാക്ടീരിയകളെയാണ്‌ ഉദ്ദേശിക്കുന്നത്‌. ഇവ മിന്നല്‍ പിണറുകളില്‍ നിന്നും കോസ്മിക്ക്‌ റേഡിയേഷനില്നിനന്നും ഊര്ജ്ജം ആഗിരണം ചെയ്തായിരുന്നു ജീവിച്ചിരുന്നത്‌ എന്നും ' Dickson' എന്ന ശാസ്ത്രജ്ഞന്‍ പറയുന്നു. നബിവചനങ്ങളില്‍ നിന്നു ജിന്ന്‌ എന്ന പദം ഇത്തരം ബാക്ടീരിയകളെ കൂടി പ്രതി നിധാനം ചെയ്തിരുന്നുവെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. മനുഷ്യ സൃഷ്ടിപ്പിന് എത്രയോ മുമ്പ്‌ തന്നെ ഇത്തരം അതിസൂക്ഷ്മ ജിന്നുകളെ നാം അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു എന്ന ഖുര്ആനിക വെളിപാട്‌ തികച്ചും യുക്തിപൂര്വ്വകമായിതന്നെ നിലകൊള്ളുന്നു. ജീവോല്പ്പ്ത്തിക്ക്‌ മുമ്പ്‌ കോടിക്കണക്കിന്‌ വര്ഷമങ്ങളോളം ഭൌമാന്തരീക്ഷത്തില്‍ പെറ്റ്‌ പെരുകിയ ഇത്തരം സൂക്ഷ്മാണു ജീവികളുടെ മൃതകോശങ്ങള്‍ വീണടിഞ്ഞ് നുരഞ്ഞ്‌ പതഞ്ഞതിന്‍റെ ഫലമായി ഭൂമിയിലെ ആദിമ കടലുകള്‍ ജൈവകോശ വളര്ച്ചക്ക്‌ തയ്യാറെടുത്ത്‌ നില്ക്കുന്ന ദ്രാവക സഞ്ചയമായി (Primordial Soup) തീര്ന്നി രിക്കാവുന്നതുമാണ്‌.

അനേകം അമിനോഅംള തന്മാതത്രകള്‍ യോജിച്ചാണ്‌ പ്രൊട്ടീന്‍ ഉണ്ടാവുന്നത്‌. വിവിധ തരത്തിലുള്ള ഈ പ്രൊട്ടീനുകളാണ്‌ ജൈവശരീര നിര്മ്മിതിക്കാവശ്യമായ ചുടുകട്ടകള്‍ ആയിപ്രവര്തി്ക്കുന്നത്‌. പ്രാഥമിക ഭൌമാന്തരീക്ഷ വാതകങ്ങള്‍ അതിശക്തമായ മിന്നല്‍ പിണറുകളുടെയും സൂക്ഷ്മ താപവികിരണങ്ങളുടെയും സാന്നിദ്ധ്യത്തില്‍ കടല്‍ ജലവുമായി നടക്കുന്ന രാസ പ്രവര്ത്തനങ്ങള്‍ കാരണമായി ജൈവകോശ നിര്മ്മിനതിക്കാവശ്യമായ പ്രൊട്ടീന്‍ തന്മാശത്രകളായി രൂപപ്പെടുകയായിരുന്നുവെന്നാണ്‌ ശാസ്ത്രജ്ഞന്മാര്‍ വിശ്വക്കുന്നത്‌. 1953 ല്‍ Stanlay Miller നടത്തിയ പരീക്ഷണമാണ്‌ ശാസ്ത്ര ജ്ഞന്മാ്രെ ഈ നിഗമനത്തിലെത്തിച്ചത്‌.

ഏകദേശം ഇതേകാലഘട്ടത്തില്‍ തന്നെ Watson, Crick എന്നീ ശാസ്ത്രജ്ഞന്മാടര്‍ ജീവന്‍റെ അടിസ്ഥാന ശിലകള്‍ എന്നറിയപ്പെടുന്ന ഡി. എന്‍. എ. യുടെയും, ആര്‍. എന്‍. എ. യുടെയും ഘടനാ നിഗൂഢതകള്‍ അനാവരണം ചെയ്യുകയുണ്ടായി. ശൂന്യാകാശ ത്തില്‍ നിന്നു പതിച്ച ഉല്ക്കകകളില്‍ ചില ശാസ്ത്രജ്ഞന്മാതര്‍ അമിനോ അംളങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഇതിനെ തുടര്ന്ന് ജീവന്‍റെ അഅടിസ്ഥാന ശിലകളായ അമിനോ അംളങ്ങള്‍ ആകാശോല്പ്ന്നങ്ങളായി ചിത്രീകരിക്കപ്പെട്ടു.

കളിമണ്ണിന്‍റെ സുപ്രധാന ധര്മ്മം

ആര്ക്കി ബാക്ടീരിയകള്‍ എന്നറിയ പ്പെടുന്ന ജിന്നുകള്ക്കും സസ്യജാലങ്ങള്‍ പ്രത്യക്ഷപ്പെട്ട കാലത്തിന്നുമിടക്കുണ്ടായിരുന്ന കാലഘട്ടം ജീവോല്പ‍ത്തിക്ക്‌ അനിവാര്യങ്ങളായ പദാര്ത്ഥ ങ്ങളുടെ സങ്കലന കാലഘട്ടമായിരുന്നു. ജൈവകോശ നിര്മ്മിതിക്ക്‌ ആവശ്യമായ പദാര്ത്ഥ രൂപീകരണത്തില്‍ ജലം ഒരു സുപ്രധാന പങ്ക്‌വഹിച്ചിട്ടുണ്ട്‌. ജലത്തിന്‍റെ സഹായത്താടെ രൂപീകൃതമായ ഈ പദാര്ത്ഥം ജൈവ കാര്ബണിക സംയുക്തങ്ങളടങ്ങുന്ന ഉറഞ്ഞ്‌ കിടക്കുന്നകളിമണ്ണായിരുന്നു.

കാര്ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ അടങ്ങിയ കാര്ബണിക സംയുക്തത്തോട്‌ (Aldehyde) അമോണിയ കൂടിച്ചേര്‍ന്ന് അമിനോ നൈട്രേറ്റ്‌ ഉണ്ടാകുന്നു. അമിനോ നൈട്രേറ്റിന്‌ ജല വിശ്ളേ ഷണം സംഭവിച്ച്‌ അമിനോ അംളമാവുന്നു. ഇങ്ങനെ ഉണ്ടാവുന്ന അമിനോ അംളം ജലത്തില്‍ തന്നെ സ്ഥിതി ചെയ്യുമ്പാള്‍, ഏത്‌ നിമിഷവും അതിനോട്‌ ഒരു ഹൈഡ്രജന്‍ തന്മാത്ര ചേര്ന്ന് വീണ്ടും അമിനോ നൈട്രേറ്റ്‌ ആയിമാറാവുന്നതാണ്‌. ഇത്‌ സംഭവിക്കാതിരിക്കണമെങ്കില്‍ അമിനോഅംള തന്മാത്രകള്‍ ജല കണികകള്‍ ഇല്ലാത്ത ഒരു വരണ്ട അവസ്ഥയില്‍ എത്തേണ്ടിയിരിക്കുന്നു. അമിനോ അംളങ്ങളില്‍ നിന്നു കോശ നിര്മ്മിതിക്ക്‌ ആവശ്യമായ പ്രൊട്ടീനുകളും ന്യുക്ളിയോടൈഡും ഉണ്ടാവണമെങ്കില്‍ അതില്‍ നിന്നു ജല തന്മാഉത്രകള്‍ നഷ്ടപ്പെടേണ്ടിയിരിക്കുന്നു. എന്നാല്‍ ജല സാന്നിദ്ധ്യത്തില്‍ ഇവ വീണ്ടും പഴയ രാസസംയുക്തങ്ങളായിമാറുകയും ചെയ്യും. ആദിമ കടല്‍ തിരമാലകള്‍ ഈ സംയുക്തങ്ങളെ പാറകളിലും, ചെളിയിലും മണ്ണിലും എത്തിച്ചാല്‍ അവ അവിടെ കിടന്ന്‌ ഉണങ്ങി വരണ്ട്‌ സ്ഥിര സംയുക്തങ്ങളായിത്തീരുന്നതാണ്‌. ഈ മാറ്റത്തിന്‌ മരത്തിലെ സിലിക്കയും കളിമണ്ണും ഉല്പ്രേ രകങ്ങളായി (Catalysts)പ്രവര്ത്തിക്കുന്നു. Cairns Smith എന്ന ശാസ്ത്രജ്ഞന്‍ 1966 ല്‍ അവതരിപ്പിച്ച ഉപന്യാസത്തിന്‍റെ ആദ്യ ഭാഗത്ത്‌, സിലിക്കയുടെ സഹായമില്ലാതെ ജൈവസംയുക്ത നിര്മ്മി തിക്ക്‌ സഹായിച്ച ഒരേ ഒരു വസ്തു കളിമണ്ണ്‌ മാത്രമാ യിരുന്നുവെന്ന്‌ സമര്ത്ഥി ക്കുകയുണ്ടായി.

ജലത്തില്‍ വെച്ചുള്ള പ്രാഥമിക സംയുക്ത രൂപീകരണത്തിന്‌ ശേഷം ജൈവകോശ രൂപീകരണത്തിനിടയില്‍ ഒരു വരണ്ട, നിര്ജ്ജവലാവസ്ഥ കൂടാതെ പ്രൊട്ടീനുകളും ന്യൂക്ളിയോടൈഡുകളും ഉണ്ടാവുന്ന ഒരു രാസമാറ്റം ചിന്തനീയമല്ലാത്ത കാര്യമാണെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു.

ജലത്തില്‍ നിന്നാരംഭിച്ച്‌ ഉണങ്ങിവരണ്ട ഒരു മദ്ധ്യഘട്ടം തരണം ചെയ്തശേ ഷമാണ്‌ ജീവോല്പ്പത്തിക്ക്‌ പ്രാരംഭം കുറിച്ചതെന്ന അഭിപ്രായ പ്രകടനക്കാരുടെ പക്ഷത്താണ്‌ വിശുദ്ധ ഖുര്‍‌ആന്‍ നിലകൊള്ളുന്നത്‌. സാന്ദ്രതയേറിയ പ്രാഗ്‌രൂപ ദ്രാവകം കളിമണ്‍ പാളികളില്‍ പൊതിഞ്ഞ്‌ ചൂളക്ക്‌ വെച്ച മണ്പാത്രം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന അവസ്ഥയിലായിത്തീര്ന്നു . ജൈവ പദാര്ത്ഥ രൂപീകരണത്തില്‍ കളിമണ്ണ്‌ വഹിച്ച സുപ്രധാന ധര്മ്മത്തെ NOAM LAHER, DAVID WHITE, SHER WOOD CHANG, എന്നീ ശാസ്ത്രജ്ഞന്മാ്രുടെ പരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തമായി സ്ഥിരീകരിക്കുന്നുണ്ട്‌. ഈ സിദ്ധാന്തം ഖുര്‍ആനിക പ്രസ്താവനകളോട്‌ വളരെയേറെസാമ്യം പുലര്ത്തു ന്നു.

"ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ജലത്തില്‍ നിന്ന്‌ ഉണ്ടാക്കുകയും ചെയ്തു. " (21:31)

"അദ്ദേഹത്തെ (ആദമിനെ) അവന്‍ കളിമണ്ണില്‍ നിന്ന്‌ സൃഷ്ടിച്ചു." (3:60)

"അവനത്രെ നിങ്ങളെ കളിമണ്ണില്നിന്നു സൃഷ്ടിച്ചത്‌." (6:3)

"ചൂളക്ക്‌ വെച്ച മണ്പാത്രം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന വരണ്ട കളിമണ്ണില്നിന്നു അവന്‍ മനുഷ്യനെ സൃഷ്ടിച്ചു." (55:15)

"സത്യമായും മുട്ടിയാല്‍ ശബ്ദിക്കുന്ന രൂപപ്പെടുത്തിയ കറുത്ത കളിമണ്ണില്‍ നിന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു." (15:27)

ഓസോണ്‍ പാളികള്‍ ഇല്ലാത്ത അന്നത്തെ ഭൌമാന്തരീക്ഷം, അള്‍ട്രാവയലറ്റ്‌ രശ്മികളുടെ അതികഠിനമായ റേഡിയോ വികിരണതാപം ഉണങ്ങി വരണ്ട കളിമണ്പാളികളുടെ നേര്ത്ത ചര്മ്മ പടലങ്ങള്‍ ഒന്നിന്ന്‌ മീതെ ഒന്നായി അടുക്കുകളായി ശേഖരിക്കപ്പെടുന്നതിന്നിടയാക്കുന്നു. അസംഖ്യം വരുന്ന ഈ പാളികള്‍ രാസ പ്രക്രിയകള്ക്കുള്ള ഊഹാതീതമായ പ്രതല വിസ്തീര്ണ്ണം പ്രദാനം ചെയ്യുന്നുവെന്നതാണ്‌ മറ്റൊരു പ്രധാന സവിശേഷത. രാസപ്രവര്ത്ത നങ്ങള്‍ക്ക്‌ ആവശ്യമായ ഊര്ജ്ജം സൂക്ഷ്മതാപ വികിരണങ്ങളില്‍ നിന്നു ആഗിരണം ചെയ്യുവാനുള്ള കഴിവും ഇത്തരം കളിമണ്‍ പാളികള്ക്കുണ്ടെന്ന്‌ ശാസ്ത്രജ്ഞന്മാര്ക ണ്ടെത്തിയിരിക്കുന്നു. (Coyne - University of California)

അവലംബം : ‘Revelation, Rationality, Knowledge and Truth’ By Hazrath Mirza Tahir Ahmad..

10 comments:

  1. പുരോഗതിയുണ്ട്!!!

    ReplyDelete
  2. "മൂഢ കഥകള്‍ വിവരിക്കുന്ന ബൈബിളിനേക്കാള്‍ എത്രയോ ബുദ്ധിപൂര്‍‌വ്വവും ശാസ്ത്രീയവുമായ പ്രതിപാദനങ്ങളാണ്‌ ഖുര്‍‌ആന്‍ കാഴ്ചവെക്കുന്നത്‌."
    ..............??????

    ReplyDelete
  3. സത്യാന്വേഷി,
    ഈ ബ്രാക്കറ്റില്‍ ഇട്ടിരിക്കുന്ന അക്കങ്ങള്‍ എന്താണ് 71:15 എന്നൊക്കെ?

    ReplyDelete
  4. എന്തിനാണ് സത്യവിശ്വാസി താങ്കള്‍ കീറ ചെരിപ്പിനനുസരിച്ചു കാല്‍ മുറിക്കുന്നത്.,
    എഴുപതുകളില്‍ സി എന്‍ അഹമെദ് മൌലവി അങ്ങനെ ചെയ്തിരുന്നു. ഇപ്പോള്‍ അതിന്റെ ആവശ്യമുണ്ടോ?

    ശാസ്ത്രലോകം അബദ്ധമെന്ന് മനസ്സിലാക്കി ചവറ്റു കുട്ടയില്‍ തള്ളിയ പരിണാമ"വാത"ത്തിനു ഒപ്പിച്ചു ഖുര്‍ആന്‍ മുറിക്കേണ്ട ആവശ്യമില്ല.
    എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ജിന്നുകള്‍ ബാക്ടീരിയ ആണെന്ന് പറയുന്നത്., വായില്‍ തോന്നിയത് കോതക്ക് പാട്ടാണ് പക്ഷെ ഒരു വിശ്വാസി അങ്ങനെ ആയിക്കുട. മനുഷ്യന്റെ പ്രത്യക്ഷ ശത്രു എന്ന് ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിച്ച ഇബിലിസ് ജിന്ന്‍ ആണെന്നുള്ളതും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. അങ്ങനെ ഉള്ള ജിന്ന് വര്‍ഗത്തെ ബാക്ടീരിയ ആയി നിസ്സാരവല്‍കരിച്ചത് ഭീമാബദ്ധമായി മാത്രമല്ല പരിണാമ"വാതം" ഇപ്പോള്‍ ശാസ്ത്രലോകത്ത് ഒരു വാത രോഗത്തിന്റെ അവസ്ഥയിലുമാണ് വാത രോഗത്തിന് എത്ര ചികിത്സിച്ചാലും അത് പൂര്‍ണമായി സുഖപ്പെടുകയില്ല അത് പോലെ പരിണാമം ശാസ്ത്രമെന്ന് തെറ്റുദ്ധരിച്ചവരെ തിരുത്താനും പ്രയാസമാണ്
    ലിങ്ക് കാണുക.

    ReplyDelete
  5. മറ്റൊരു ലിങ്ക് കുടി താങ്കളുടെ അറിവിലേക്ക്

    ReplyDelete
  6. Looking into your profile "സ്വന്തം ബുദ്ധി പണയം വെക്കാത്തവന്‍. എല്ലാ മതങ്ങളും ദൈവപ്രോക്തങ്ങള്‍ ആണെന്നു ആത്മാര്‍ഥമായി വിശ്വസിക്കുന്നവന്‍. വിവരം വെക്കുന്തോറും സ്വന്തം വിവരക്കേട് സ്വയം അനുഭവപ്പെടുന്നവന്‍.". I amn't sure is this the same guy who posted above article. Since Jerry Coyne was quoted in article, try to read his book "Why Evolution is true" to shine some light.

    Ha ha, Ponnemadathil has given link to local genetics expert Faizal Kondotty. Have you read the comments by Bright and others there ?

    ReplyDelete
  7. 6ആം നൂറ്റാണ്ടായപ്പോഴേക്കും മനുഷ്യന്റെ ആന്തരിക വീവവ്യവസ്ഥയെക്കുറിച്ച് ആർജ്ജിച്ച അറിവുകൾ (പരിമിതമെങ്കിലും) “കളിമണ്ണിൽ നിന്ന് ഉണ്ടാക്കി” എന്ന ആശയത്തെ നിരാകരിക്കാൻ ഇടയാക്കി. മറിച്ച് "വാസ്തവത്തില്‍ അവന്‍ നിങ്ങളെ പല ദശകളിലായി സൃഷ്ടിച്ചിരിക്കുന്നു (71:15)" "നിങ്ങള്‍ തീര്‍ച്ചയായും ഒരു സ്ഥിതിയില്‍ നിന്ന്‌ മറ്റൊരു സ്ഥിതിയിലേക്ക്‌ പടിപടിയായി കയറി പോയ്കൊണ്ടിരിക്കും" (84:20) എന്നൊക്കെ പറഞ്ഞു. "ഇതിന്‌ മുമ്പേ (മനുഷ്യനെ സൃഷ്ടി ക്കുന്നതിന്‌ മുമ്പേ) കഠിനമായ അഗ്നിയി ല്‍ നിന്നു ജിന്നിനെ നാം സൃഷ്ടിച്ചു" (75:28) എന്നും, "ജിന്നുകളെ അഗ്നിജ്വാലകളില്‍ നിന്നു അവന്‍ സൃഷ്ടിച്ചു" (55:16). ഇപ്പോൾ പറയുന്ന് ജിന്ന് എന്നാൽ ആർക്കി ബാക്റ്റീരിയകളാണെന്ന്! വേറൊരിടത്ത് പറയുന്നു "ചൂളക്ക്‌ വെച്ച മണ്പാത്രം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന വരണ്ട കളിമണ്ണില്നിന്നു അവന്‍ മനുഷ്യനെ സൃഷ്ടിച്ചു." (55:15) എന്ന്. ഇതിനെ വിശദീകരിക്കുന്നത് ഓസോൺ പാളിയില്ലാത്തതിനാൽ അൾട്രാ വയലറ്റ് റേ അടിച്ചു ഉണങ്ങി വരണ്ട ഭൂമിയാണ് അപ്പോൾ എന്ന് 1. അൾട്രാവയലറ്റ് താപരശ്മിയല്ല. ഐൻഫ്രാറെഡ് ആണ് സോളാർ സ്പെക്ട്രത്തിലെ താപ വാഹി. 2. ഓസോൺ പാളി ഉണ്ടായത് ഏകദേശം 2 ബില്ല്യൺ കൊല്ലം മുൻപാണ്. മനുഷ്യൻ വരുന്നതിനു എത്രയോ മുൻപ്. മണ്ടത്തരം വിളിച്ച് പറയുന്നതിനു മുൻപ് വിക്കിപീഡിയയെങ്കിലും വായിക്കുന്നത് നല്ലതാവും

    ReplyDelete
  8. കളിമണ്ണിന്റെ യുക്തി: ബയോ കെമിക്കൽ കാറ്റലിസ്റ്റ് ആണ് എന്നതുകൊണ്ടൊന്നുമല്ല കളിമണ്ണിൽനിന്നുണ്ടാക്കി എന്ന് പറഞ്ഞത്. വ്യത്യസ്ത രൂപങ്ങളുണ്ടാക്കാൻ കളിമണ്ണ് ഉപയോഗിച്ചിരുന്നതിനാലാവ്വണം അത്തരമൊരു കഥ.(ഇന്നാണെങ്കിൽ പ്ലാസ്റ്റർ ഓഫ് പാരീസ് എന്നു പറഞ്ഞേനേ) ഉല്പ്രേരകം എന്നതിനർഥം രാസപ്രവർത്തനത്തിൽ പങ്കെടുക്കാതെ രാസപ്രവർത്തനത്തിന്റെ വേഗം കൂട്ടുന്ന പദാർഥം എന്നാണ്. അതായത് കളിമണ്ണ് (its actually "silt" with diameter <4 micron) ജൈവരാസ പ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കുന്നില്ല എന്ന്. ദവമാകട്ടെ കളിമണ്ണ് ചൂളയിലിട്ടാണ് മനുഷ്യനെ ഉണ്ടാക്കിയത്. ഇവ എങ്ങിനെ താരതമ്യം ചെയ്യുമെന്ന് ഒന്നാലോചിക്കുക. ജൈവ രാസ പ്രവർത്തനത്തിൽ "silt”എന്ന് കാണുമ്പോഴേക്കും ഇത് ദൈവം നമ്മളെ പടച്ച കളിമണ്ണാണ് എന്നൊക്കെ പറഞ്ഞ് കണ്ണട്ച്ചിരുട്ടാക്കാതിരിക്കുക

    ReplyDelete
  9. vishwaasikal kooduthal charcha cheythu qurane malinamaakaathirikkuka. amuslimkal enthum parayattee, avarkku athraye vidichittullo ennu karuthuka.

    sasneham,

    ReplyDelete
  10. ശാസ്ത്രീയമായ തെളിവുകളുടെ അഭാവമാണ്പരിണാമസിദ്ധാന്തത്തിന്റെ പ്രശ്നം. യുക്തിവാദികളായ കുറച്ചു ശാസ്ത്രഞ്ജര്‍ തെളിവുകളുണ്ടെന്ന് വാദിച്ചത് കൊണ്ടായില്ല. ശാസ്ത്രമെന്ന പേരില്‍ പരിണാമസിദ്ധാന്തം പ്രചരിപ്പിക്കുന്നത് യുക്തിക്കു നിരക്കാത്ത വാദഗതികളാണ്. “ദൈവമില്ല അത്കൊണ്ട് പരിണാമസിദ്ധാന്തം ശരിയായേ മതിയാവൂ” എന്നതാണ് എല്ലാ പരിണാമവാദികളുടെയും യുക്തിവാദികളുടെയും അബദ്ധ ധാരണ. ഈ അബദ്ധ ധാരണയില്‍ പടുത്തുയര്ത്തടപ്പെട്ട പരിണാമസിദ്ധാന്തത്തിന്റെ് ശാസ്ത്ര വിരുദ്ധതയെ പ്പറ്റിയും യുക്തി വിരുദ്ധതയെ പ്പറ്റിയും വിശദീകരിക്കുന്ന, മുൻവിധികളില്ലാതെ തികച്ചും ശാസ്ത്രീയമായ വിശകലനം നടത്തിയിട്ടുള്ള ശാസ്ത്രഞ്ജരുടെ പുസ്തകങ്ങളും ലേഖനങ്ങളും ഇന്റര്നെറ്റില്‍ തന്നെ സൗജന്യമായി വായിക്കാവുന്നതാണ്.

    ReplyDelete