Sunday, May 2, 2010

എം.എം. അക്ബറിനോട്!

ബീമാ പള്ളിയുടെ ബ്ലോഗില്‍ 'എം.എം. അക്ബറിന്‍റെ വിശദീകരണം' എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റാണ് ഈ കുറിപ്പെഴുതാന്‍ പ്രേരണ.

പ്രസ്തുത പോസ്റ്റില്‍ നിച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ നല്കികയ വിശദീകരണക്കുറിപ്പില്‍ ഇപ്രകാരം കാണാം:

"ശാപത്തിന്‍റെ മരക്കുരിശില്‍ നിന്ന് തന്‍റെ ഉന്നത ദാസനായ യേശുക്രിസ്തുവിനെ ദൈവം രക്ഷിക്കുകയും അദ്ദേഹത്തെ ദൈവം തന്നിലേക്കുയര്‍ത്തിയെന്നും ഖുര്‍‌ആന്‍ വ്യക്തമാക്കുന്നു"

(വിശദീകരണക്കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ലഭിക്കാന്‍ ഇവിടെ ക്ലിക്കുക)

എം.എം. അക്ബറിന്‍റെ ഈ പ്രസ്താവനയില്‍ നിന്ന് മനസ്സിലാകുന്നത് അദ്ദേഹത്തിന്‍റെ വിശ്വാസവും ക്രിസ്തുമത വിശ്വാസികളുടെ വിശ്വാസവും തമ്മില്‍ വലിയ അന്തരം ഇല്ല എന്നാണ്. ക്രിസ്തുമത വിശ്വാസികള്‍ വിശ്വസിക്കുന്നത് യേശു ക്രിസ്തു (അ) കുരിശിലേറി മരിച്ചതിനു ശേഷം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് പിതാവായ ദൈവത്തിന്‍റെ അടുത്തേക്ക് പോയി എന്നാണ്. അവസാന കാലത്ത് യേശു വീണ്ടും ഭൂമിയില്‍ വന്ന് ദൈവരാജ്യം സ്ഥാപിക്കും എന്നും അവര്‍ വിശ്വസിക്കുന്നു. എം.എം. അക്ബറിന്‍റെ വിശ്വാസമനുസരിച്ച്, യേശു ക്രിസ്തുവിനെ (ഈസാനബി) കുരിശില്‍ തറക്കപ്പെടുന്നതില്‍ നിന്ന് അല്ലാഹു രക്ഷിക്കുകയും അദ്ദേഹത്തെ ഭൗതിക ശരീരത്തോടെ അല്ലാഹുവിലേക്ക് ഉയര്‍ത്തുകയും അവസാന കാലത്ത് വീണ്ടും ഭൂമിയില്‍ വരികയും ചെയ്യും.

സ്ഥലകാല സീമകള്‍ക്കതീതനായ അല്ലാഹു, ഒരു മനുഷ്യനായഈസാനബി(അ)യെ (ക്രിതുമത വിശ്വാസികളെപ്പോലെ ഈസാനബി (അ) ദൈവ പുത്രനോ ദൈവമോ ആണെന്ന് എം എം അക്ബര്‍ വിശ്വസിക്കുന്നുണ്ടോ?) ശാരീകമായി തന്നിലേക്ക് ഉയര്‍ത്തിയത് എങ്ങനെ? ഈസാനബി മറ്റു പ്രവാചകന്മാരെപ്പോലെ, മരിച്ചിട്ടില്ലെന്നും, ഇപ്പോഴും അല്ലാഹുവിന്‍റെ കൂടെ ജീവിച്ചിരിക്കുന്നുണ്ട് എന്നുമുള്ള താങ്കളുടെ വിശ്വാസത്തിന് വിശുദ്ധ ഖുര്‍‌ആനില്‍ വല്ല തെളിവും ഉണ്ടോ? ദയവു ചെയ്ത് ഈ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സത്യാന്വേഷി എം.എം. അക്ബറിനോട് ആഹ്വാനം ചെയ്യുന്നു.

6 comments:

  1. അക്ബര്‍ നില്‍ക്കുന്ന അതേ ഭൂമികയില്‍ തന്നെ ഞാനുമെന്നത് പരിഗണിക്കുമ്പോള്‍ ഇങ്ങനെ എഴുതുകയാണ്. (ക്രിതുമത വിശ്വാസികളെപ്പോലെ ഈസാനബി (അ) ദൈവ പുത്രനോ, ദൈവമോ ആണെന്ന് എം എം അക്ബര്‍ എന്നല്ല ...മുസ്ലിങ്കളാരും തന്നെ വിശ്വസിക്കുന്നില്ല , എന്നത് പകല്‍ പോലെ സത്യമാണ്.

    പിന്നെ .... സ്ഥലകാല സീമകള്‍ക്കതീതനായ അല്ലാഹു
    ഒരു മനുഷ്യനെ എങ്ങിനെ തന്റെ അടുക്കലേയ്ക്ക് ഉയര്‍ത്തിയെന്ന ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരമുണ്ട് താനും.
    സ്ഥലവും കാലവും ഉണ്ടാക്കിയത് അല്ലാഹുവെങ്കില്‍ പ്രസ്തുത ചോദ്യത്തിന്റെ മുനയോടിഞ്ഞു പോകുന്നില്ലേ.

    ReplyDelete
  2. ഹാഷിം,

    കമന്‍റിനു നന്ദി.

    ഈസാനബി(അ)യെ അല്ലാഹുവിനു ശാരീരികമായി തന്നിലേക്കുയര്‍ത്താന്‍ സാധിക്കുമോ ഇല്ലേ എന്നതല്ല വിഷയം. അല്ലാഹു സര്‍‌വ്വശക്തനാണ് അവന് എന്തും സാധിക്കും. പക്ഷേ, ഈ വിശ്വാസം എവിടെനിന്നു വന്നു? അങ്ങനെ വിശുദ്ധ ഖു‌ര്‍‌ആനില്‍ അല്ലാഹു പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം തെളിയിക്കാന്‍ ആണ് ആഹ്വാനം.

    നബിതിരുമേനി(സ)യുടെ സത്യസാക്ഷ്യമായി ആകാശത്ത് പോയി ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ മക്കയിലെ അവിശ്വാസികള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു തടസ്സമായി താന്‍ 'മനുഷ്യനായ' ഒരു പ്രവാചന്‍ മാത്രമാണ് എന്ന മറുപടിയാണ് നബി(സ) പറഞ്ഞത് എന്ന കാര്യം ഹാഷിം ഓര്‍ക്കുക.

    ReplyDelete
  3. please ഈസ (അ) ഇന്ത്യയില്‍ എന്ന പുസ്തകത്തിന്റെ മലയാളം ലിങ്ക് ഉണ്ടെങ്കില്‍ അയക്കുക താങ്ക്സ്

    ReplyDelete
  4. Sorry, മലയാള പുസ്തകത്തിന്‍റെ സോഫ്റ്റ് കോപ്പി ലഭ്യമല്ല IMTHI

    ReplyDelete
  5. 004.057 But those who believe and do deeds of righteousness, We shall soon admit to Gardens, with rivers flowing beneath,- their eternal home: Therein shall they have companions pure and holy: We shall admit them to shades, cool and ever deepening.

    004.058 Allah doth command you to render back your Trusts to those to whom they are due; And when ye judge between man and man, that ye judge with justice: Verily how excellent is the teaching which He giveth you! For Allah is He Who heareth and seeth all things.

    ReplyDelete
  6. അള്ളാഹു ഈസ (അ) ഉയര്തിഎന്നത്നു തെളിവ് പരിശുദ്ധ ഖുര്‍ആന്‍ സുരറ്റ് നിസ 157 -158 വചനങ്ങള്‍

    ReplyDelete