ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്ക് ഇത് മാര്‍ഗ്ഗദര്‍ശകമാകുന്നു. അദൃശ്യ യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരത്രെഅവര്‍ (വിശുദ്ധ ഖുര്‍ആന്‍ 2:3,4.)
മേല്‍ ഉദ്ധരിച്ച ഖുര്‍ആനിക സൂക്തം സൂചിപ്പിക്കുന്നതുപോലെ അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യമാണ്. ഖുര്‍ആന്‍ യുക്തിയുടെയും ബുദ്ധിയുടെയും ഗ്രന്ഥമാണ്. മനുഷ്യന്‍റെ ആദര്‍ശങ്ങളെയും വിശ്വാസങ്ങളെയും ശക്തി ഉപയോഗിച്ചു നിര്‍ബന്ധപൂര്വ്വം തിരുത്തുന്നതിനെ ഖുര്‍ആന്‍ അതിശക്തമായി അപലപിക്കുന്നു. അതിനാല്‍ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുക എന്നു പ്രഖ്യാപിച്ചുകൊണ്ട് ഖുര്‍ആന്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന രീതിയില്‍ ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് ഖുര്‍ആനിക അദ്ധ്യാപനത്തിന് എതിരായിരിക്കും. നേരെ മറിച്ച്, തെളിവുകളുടെ പിന്‍ബലവും സുദൃഢ ന്യായീകരണവുമില്ലാതെ വ്യാജവിശ്വാസം പുലര്‍ത്തുന്നന്നവര്‍ അവിശ്വാസികളാണെന്നാണ് ഖുര്‍ആന്‍ ആരോപിക്കുന്നത്. മാത്രമല്ല, മൃഗീയമായ രീതിയില്‍ അന്യരുടെ വിശ്വാസങ്ങളെ മാറ്റുവാന്‍ ശ്രമിക്കുന്നവരെ ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ പിന്നെ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുക എന്നതിന്‍റെ. വിവക്ഷ എന്താണ്? സവിസ്തരം പ്രതിപാദിക്കപ്പെടേണ്ട ഒരുവിഷയമാണിത്.
ഖുര്‍ആന്‍റെ ഒരു പ്രത്യേക ശൈലിയെന്ന നിലയ്ക്ക് ഈ പ്രയോഗത്തെക്കുറിച്ചു പഠിക്കേണ്ടിയിരിക്കുന്നു. ഇതിന്‍റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാ ക്കുന്നതില്‍ വരുത്തുന്ന വീഴ്ച മദ്ധ്യകാലത്തെ വിവിധ ചിന്താസരണികളില്‍ പ്പെട്ട മുസ്‌ലിം പണ്ഡിതന്‍മാര്‍ നടത്തിയ ചര്‍ച്ചകളില്‍ സംഭവിച്ചതുപോലുള്ള ഗൌരവാവഹമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരാവുന്നതാണ്. കര്‍ക്കശക്കാരും അനുരഞ്ജന സ്വഭാവമില്ലാത്തവരുമായ ചില മുസ്‌ലിം പണ്ഡിതന്‍മാര്‍ വിശ്വാസ കാര്യങ്ങളില്‍ അല്‍പം പോലും യുക്തിജ്ഞാനം ഉപയോഗപ്പെടുത്തുന്നത് വിസമ്മതിക്കുന്നവരാണ്. അവരുടെ അഭിപ്രായത്തില്‍ വെളിപാടു സത്യങ്ങള്‍ പര്യാപ്തമായിരിക്കെ, യുക്തിപരമായ പരിശോധനകള്‍ കൂടാതെതന്നെ അവ സ്വീകരിക്കപ്പെടേണ്ടതാണ്. ഈ വീക്ഷണത്തെ എതിര്‍ക്കുന്നവരാകട്ടെ, ഓരോ നിര്‍ണ്ണായക ഘട്ടത്തിലും അന്ധമായ വിശ്വാസത്തേക്കാള്‍ യുക്തിക്ക് മുന്‍തൂക്കം നല്‍കികൊണ്ട്, യുക്തി അനുശാസിക്കും വിധം ഉറച്ചു നില്‍ക്കുവാന്‍ ബോധിപ്പിക്കുന്ന ധാരാളം ഖുര്‍ആനിക സൂക്തങ്ങള്‍ ഉദ്ധരിക്കു
എന്നാല്‍ എന്താണ് വിശ്വാസം? അന്വേഷണ ബോധത്തെ തൃപ്തിപ്പെടുത്താതെ എങ്ങനെയാണ് വിശ്വസി ക്കുക? സകല മതങ്ങളിലുമുള്‍പ്പെട്ട സാമാന്യജനങ്ങളില്‍ ഭൂരിഭാഗവും അവര്‍ വിശ്വസിക്കുന്നതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാതെയാണ് വിശ്വസിക്കുന്നതെന്നത് ഒരു യാഥാര്‍ത്ഥ്യമാണല്ലോ. അവര്‍എങ്ങനെയോ വിശ്വസിക്കുവാനിടയായി. അതുകൊണ്ട് അവര്‍ വിശ്വസിക്കുന്നു. വിശ്വാസം വെച്ചുപുലര്‍ത്തുന്നതിന്‍റെ കാരണവും അതാണ്.
ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ യുക്തിയുമായി തട്ടിച്ചു നോക്കേണ്ടതിന്‍റെ ആവശ്യകത അനിവാര്യമാക്കിത്തീര്‍ക്കുന്ന ഒരു പ്രതിസന്ധിയാണിത്. അവ തമ്മിലുള്ള പാരസ്പര്യംഏത് വിധത്തിലുള്ളതാണെന്ന് നിര്‍ണ്ണയം നടത്തേണ്ടത് സര്‍വ്വ പ്രധാനമായിത്തീരുന്നു.
ചില വസ്തുക്കളെക്കുറിച്ചുള്ള നമ്മുടെ അജ്ഞത കാരണം അങ്ങനെ യൊന്നിന്‍റെ അസ്തിത്വം തന്നെയില്ലന്ന് പറയുവാന്‍ തീര്‍ച്ചയായും സാദ്ധ്യമല്ല എന്ന കാര്യം ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. അവ നിലവിലുള്ളതായിരിക്കും. ഒരു പക്ഷെ അജ്ഞതയുടെ തിരശ്ശീലക്ക് പിന്നില്‍ ഒളിഞ്ഞുകിടക്കുന്നതാവാം. എന്നാല്‍ ഭാവിയില്‍ മനുഷ്യഗവേഷണങ്ങള്‍ മൂലമോ, ദിവ്യവെളിപാടുകള്‍ മൂലമോ അദൃശ്യ മണ്ഡലത്തില്‍ നിന്ന് അവ ദൃശ്യമണ്ഡലത്തിലേക്ക് കടന്നുവരുന്നതാണ്
അദൃശ്യം എന്ന പദം വിപുലമായ അര്‍ത്ഥത്തില്‍, ദൃശ്യമല്ലാത്തതും കേള്‍ക്കാന്‍ സാദ്ധ്യമല്ലാത്തതുമായ സകലതിനേയും സൂചിപ്പിക്കുന്ന ഒന്നാണ്. മനുഷ്യന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഗ്രഹണ സാദ്ധ്യമല്ലാത്ത സകലതും ഇതിന്‍റെ പരിധിയില്‍പെടുന്നു. ഈ അര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഗ്രാഹ്യത ക്കപ്പുറമുള്ള സകല അസ്തിത്വ രൂപ ങ്ങളും അദൃശ്യം എന്നതില്‍ ഉള്‍പ്പെടുന്നുവെന്ന് പറയാവുന്നതാണ്. അദൃശ്യ മണ്ഡലം എന്നെന്നും അപ്രാപ്യമായിത്തന്നെ നിലകൊള്ളണമെന്നില്ല. ഒരു പ്രത്യേക ഘട്ടത്തില്‍ അവ അപ്രാപ്യമാണെന്നു മാത്രമേ അതിന്നര്‍ത്ഥമുള്ളൂ.
ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട ഗോചരീയ വസ്തുക്കളെക്കുറിച്ചുള്ള എല്ലാ ജ്ഞാനങ്ങളും ഈ ഗണത്തില്പെട്ടവയാണ്. മറ്റൊരു പ്രകാരത്തില്‍, അസ്തിത്വത്തിലുള്ള ഒരു വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം ഒരു നിശ്ചിത കാലഘട്ടത്തില്‍ അഗോചരമായിരിക്കാമെങ്കിലും സമയത്തിന്‍റെ മറ്റൊരു ബിന്ദുവില്‍ അത് ഇന്ദ്രിയഗോചരമായിത്തീര്‍ന്നേക്കാവുന്നതാണെന്നതുകൊണ്ടു അവയിലും നാം വിശ്വസിക്കേണ്ടിയിരിക്കുന്നു. ഈ വിശ്വാസത്തെ അന്ധമെന്നാക്ഷേപിച്ചു തള്ളിക്കളയാവുന്നതല്ല. അനിഷേധ്യമായ തെളിവുകളുടെ പിന്‍ബലമില്ലാത്ത യാതൊന്നിലും വിശ്വസിക്കുവാന്‍ ഖുര്‍ആന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നുമില്ല. അതിനാല്‍ ന്യായാന്യായ വിവേചനങ്ങളിലൂടെയും യുക്തിപൂര്‍വ്വമായ ചിന്തകളിലൂടെയും നിഗമനങ്ങളിലൂടെയും കണ്ടെത്താവുന്ന കാര്യങ്ങള്‍ മാത്രമാണ് അദൃശ്യമെന്ന് കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നേരിട്ട് ഇന്ദ്രിയഗോചരമല്ലാത്തവയും എന്നാല്‍ അവയെക്കുറിച്ച് സത്യാപനം ചെയ്യപ്പെടാവുന്നതുമായ കാര്യങ്ങളാണ് അദൃശ്യം എന്ന് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധേയമാണ്. ഈ ഖുര്‍ആനിക ഉത്തരവിനാധാരമായ അടിസ്ഥാന തത്വങ്ങള്‍ പൂര്‍ണ്ണമായും മനുഷ്യന്‍റെ അനുഭവജ്ഞാനംകൊണ്ടു ശക്തമാക്കപ്പെട്ടവ തന്നെയാണ്.
പാദാര്‍ഥിക രൂപങ്ങളില്‍ നിലനില്ക്കു ന്ന വസ്തുക്കളില്‍ നല്ലൊരുഭാഗം നേരിട്ടു പരിശോധിക്കുവാന്‍ സാദ്ധ്യമല്ലാത്തവയാണ്. അവയുടെ അസ്തിത്വത്തെക്കുറിച്ചും ഭൌതിക ഗുണങ്ങളെക്കുറിച്ചുമുള്ള ജ്ഞാനം യുക്ത്യാനുസൃത നിഗമനങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അവയെ സങ്കീര്‍ണ്ണമായ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സഹായത്താല്‍ ഇന്ദ്രിയഗോചരമാ ക്കിയോ മാത്രമേ ആര്‍ജ്ജിക്കാനാവുകയുള്ളൂ. ന്യൂട്രിനോകളും ആന്‍റി ന്യൂട്രിനോകളും എന്താണ്? ദ്രവ്യവും (Matter) പ്രതിദ്രവ്യവും (Antimatter) എന്താണ്? ബോസോണുകളും ആന്‍റി ബോസോണുകളും എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരിട്ടുള്ള പരിശോധനകളിലൂടെ ലഭ്യമല്ല. എങ്കിലും അവയുടെ അസ്തിത്വത്തിന്‍റെ അദൃശ്യലോകം സാര്‍വ്വലൌകികമായി അംഗീകരിക്കപ്പെട്ട ഒരു യാഥാര്‍ഥ്യമാണ്.
ഇന്ദ്രിയങ്ങള്‍ മനുഷ്യ മസ്തിഷ്ക്കമാകുന്ന കമ്പ്യൂട്ടറിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന എല്ലാ സന്ദേശങ്ങളും സ്വീകരിക്കുകയും സങ്കലനം ചെയ്യുകയും ചെയ്യുന്ന മനസ്സാണ് ജീവിതത്തിന്റെ പരമമായ സത്ത എന്ന് നാമിവിടെ ഓര്‍ക്കേണ്ടതുണ്ട്. മനസ്സ് എന്നത് മനുഷ്യ മസ്തിഷ്ക്കത്തിന്‍റെ മറ്റൊരുപേരല്ല. അത് മസ്തിഷ്ക്കത്തിന്നതീതവും അതിന്‍റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നതാണ്.
ബോധത്തിന്‍റെ, പ്രജ്ഞയുടെ, ആത്യന്തിക സ്ഥാനമാണ് മനസ്സ്. യുക്ത്യാധിഷ്ഠിതമായ നിഗമനം മനസ്സിന്‍റെ അത്ഭുതകരമായ കഴിവാണ്. മനസ്സിലേക്ക് വസ്തുതകള്‍ നല്ക പ്പെട്ടിട്ടില്ലാത്ത അവസരങ്ങളില്പോലും അത് സാങ്കല്പിക വിവരങ്ങള്‍ ഉപയോഗിച്ച് അതിന്‍റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കും. മുമ്പുശേഖരിക്കപ്പെട്ട വിവരങ്ങള്‍ അയവിറക്കിക്കൊണ്ടു പ്രവര്‍ത്തിക്കുവാനുള്ള കഴിവും മനസ്സിനുണ്ട്. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് മാനസിക തലത്തിലാണ്. മസ്തിഷ്ക്കം ഒരുഹര്‍ഡ്‌വെയര്‍ മാത്രമാണ്. ഓര്‍മ്മകളുടെ വെറുമൊരു സംഭരണശാല. കൂടാതെ മനസ്സിന് അനന്തത, അനശ്വരത തുടങ്ങിയ സാങ്കല്പ്പികവും അതിഭൌതികവുമായ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുവാനുള്ള കഴിവുണ്ട്. കാര്യകാരണ ബന്ധങ്ങളുടെ പ്രത്യക്ഷത്തില്‍ അനന്തമായ സംഭവപരമ്പരകളിലെ ദുര്‍ജ്ഞേയത നിര്‍ദ്ധരിക്കുവാന്‍ മനസ്സ് ശ്രമിക്കുന്നു.
ഒരു പ്രത്യേക വസ്തു എവിടെ നിന്നാരംഭിച്ചു? എല്ലാ പ്രാരംഭങ്ങള്‍ക്കു മപ്പുറമെന്ത്? സകല കാരണങ്ങള്‍ക്കും മുമ്പ് ഒരു ആദികാരണമുണ്ടായിരു ന്നുവോ? ഉണ്ടായിരുന്നുവെങ്കില്‍ ആ ആദികാരണം സജീവവും സചേതന വുമായിരുന്നുവോ? അതോ നിര്‍ജ്ജീവവും ചിന്താശൂന്യവുമായിരുന്നുവോ? ആദികാരണം പ്രജ്ഞാശൂന്യവും നി ര്‍ജ്ജീവവുമായിരിക്കാന്‍ സാദ്ധ്യതയില്ലന്ന യുക്തിസഹമായ തീരുമാനത്തിലാണ് മനസ്സ് ചെന്നെത്തുന്നത്.
മരണത്തിന് ജീവന്‍ സംജാതമാക്കുവാന്‍ സാധിക്കുമോ? അബോധാവസ്ഥ സുബോധാവസ്ഥക്ക് ജന്മം നല്കുമോ? കേവല മസ്തിഷ്ക്ക പിണ്ഡം കൊണ്ട ല്ലാതെ, മനസ്സ്‌കൊണ്ടു മാത്രം ഉത്തരംകണ്ടെത്തേണ്ട വിഷയങ്ങളാണിവ. അങ്ങനെ മനസ്സ് ചിലപ്പോള്‍ സൈദ്ധാ ന്തികാഭ്യാസങ്ങളിലൂടെയും മറ്റു ചിലി പ്പാള്‍ വസ്തുതാപരമായ അടിസ്ഥാന വിവരങ്ങള്‍ സൂക്ഷ്മ പരിശോധന നട ത്തിയും നെല്ലും പതിരും വേര്‍തിരിച്ച് യുക്തിയുക്തമായ തീരുമാനം കൈക്കൊള്ളുന്നു. നമ്മോടൊപ്പം സഹവര്ത്തി ക്കുന്ന എല്ലാവിധ വിദ്യുത് കാന്തിക തരംഗങ്ങളേയും മനഃദൃഷ്ട (Visualize) മാക്കുവാന്‍ നമുക്ക് കഴിയുന്നു. എന്നാല്‍ അവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് മനുഷ്യന് അവന്റെ കേള്‍വി , ദര്‍ശനം, രുചി, ഗന്ധം അതുമല്ലെങ്കില്‍ സ്പര്‍ശനം എന്നീ ജ്ഞാനേ ന്ദ്രീയങ്ങളിലൂടെ മനസ്സിലാക്കുവാന്‍ ഒരിക്കലും സാദ്ധ്യമല്ല. അവയെ റേഡിയോവിലൂടെയും ടെലിവിഷനിലൂടെയും ദൃശ്യ ശ്രവണ യോഗ്യമായ കമ്പന സിഗ്നലുകള്‍ ആക്കി മാറ്റിയാല്‍ മാത്രമേ നമുക്കവയെ കാണുവാനും കേള്ക്കു വാനും സാദ്ധ്യമാവുകയുള്ളൂ. എങ്കില്‍ പോലും ഈ വൈദ്യുത കമ്പ നകോഡുകള്‍ സാധാരണ ശബ്ദവും ചിത്രങ്ങളും മറ്റു സജീവ പ്രതിഭാസമാക്കി മാറ്റുന്നതിന്‍റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം മനുഷ്യമനസ്സിന് തന്നെയാ ണുള്ളതെന്ന് അന്തിമാപഗ്രഥനത്തില്‍ മനസ്സിലാക്കാവുന്നതാണ്. ടെലിവിഷെന്‍റെ പരന്ന പ്രതലത്തില്‍ നാം കാണുന്ന കേവലചിത്രങ്ങളേക്കാള്‍, പ്രത്യക്ഷപ്പെടുന്ന കേവല ദര്‍ശന പ്രതിബിംബങ്ങളെക്കാള്‍ വളരെയേറെ ഭാവാത്മകമായി മനസ്സ് ദര്‍ശിക്കുന്നു. ടെലിവിഷന്‍ ചിത്രങ്ങള്‍ സാര്ത്ഥകമായ ഒരു ആശയമായി വികസിക്കുന്നതിന് മുമ്പ് സ്ക്രീനിലെ കാഴ്ചകള്‍ക്കപ്പുറം മനസ്സ് ധാരാളം അദൃശ്യമായ അര്‍ഥങ്ങള്‍ അതിനോട് കൂട്ടിച്ചേര്‍ക്കുന്നു. (അവസാനിക്കുന്നില്ല)
Thursday, April 29, 2010
Wednesday, April 28, 2010
'മതമൗലികവാദിയായ' ഖലീഫ!
ജീവിതച്ചെലവ് അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ദ്ധിപ്പിച്ചില്ല.
ഖലീഫയാകുന്നതിനു മുമ്പ് കച്ചവടമായിരുന്നു ഉമറിന്‍റെ ജീവിതമാര്‍ഗ്ഗം. സാമാന്യം നല്ല രീതിയില്‍ കുടുംബം പുല ര്‍ന്നിരുന്നു. ഖലീഫയായ ശേഷം അധികകാലം കച്ചവടം തുടരാന്‍ കഴിഞ്ഞില്ല. പൊതുസ്വത്തില്‍ നിന്നുള്ള ചെറിയ തുക കൊണ്ടാണിപ്പോള്‍ ഖലീഫയുടെയും കുടുംബത്തിന്‍റേയും ജീവിതം. ധാരാളിത്തം ആഗ്രഹിച്ചില്ല, ആര്‍ത്തിയില്ലാതെ കഴിഞ്ഞുകൂടി; അയല്പക്കത്തിനൊപ്പിച്ചു ജീവിച്ചില്ല. സാധനവില കുതിച്ചുകയറിയപ്പോള്‍ അധികം വിഷമിക്കേണ്ടി വന്നു. പലപ്പോഴും കടം വാങ്ങേണ്ടിയും വന്നു. അപ്പോഴും ഖലീഫയുടെ ശമ്പളവര്‍ദ്ധനവിനെപ്പറ്റി ഉമര്‍ ഓര്‍ത്തേയില്ല.
ഉസ്മാന്‍, അലി, ത്വല്‍ഹ, സുബൈര്‍ -ഉമറിന്‍റെ സുഹൃത്തുക്കളും സഹചാരികളുമാണ്. അവര് ഒരുമിച്ചിരുന്ന് ആലോചിച്ചു; ഖലീഫയുടെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്തു. ഖലീഫയുടെ ദരിദ്ര ജീവിതം ഇസ്ലാമിക രാഷ്ട്രത്തിനാകമാനം വിഷമമാണെന്ന് അവര്‍ക്ക് തോന്നി. എല്ലാവര്‍ക്കും ഒരേ അഭിപ്രായം; ജീവിതവൃത്തിക്കാവശ്യമായ തുക ഖലീഫക്ക് ശമ്പളമായി ലഭിക്കണം!
പോംവഴി കണ്ടെത്താന്‍ എളുപ്പമാണെങ്കിലും നടപ്പിലാക്കാന്‍ വേഗത്തിലാകില്ല. വിഷയം ഉമറിന്‍റേതാണല്ലോ! പൊതുഖജനാവില്‍ നിന്ന് ഏറ്റവും ചെറിയ സംഖ്യ അനുഭവിക്കുന്നത് താനായിരിക്കണമെന്ന് ഉമറിന് നിര്‍ബന്ധമുണ്ട്. അങ്ങനെയുള്ള ഖലീഫക്കു മുമ്പില്‍ ആരാണ് വിഷയമവതരിപ്പിക്കുക?
ഉമര്‍ കര്‍ശന സ്വഭാവിയാണ്; വിശേഷിച്ചും സ്വന്തം തീരുമാനങ്ങളില്‍. മതപരമായ വിഷയങ്ങളില്‍ അതിലേറെയും! ഉസ്മാന്(റ) ഒരു നിര്‍ദ്ദേശം പറഞ്ഞു:
"ഖലീഫയുടെ മകള് ഹഫ്സ സഹായിക്കുമോ?"
അവര്‍, എല്ലാവരും ഹഫ്സയെ സമീപിച്ച്, ഖലീഫയെ അറിയിക്കേണ്ട കാര്യം പറഞ്ഞു. ഉമര്‍ ഒറ്റക്കിരുന്ന സമയം നോക്കി ഹഫ്സ വിഷയമവതരിപ്പിച്ചു.
എല്ലാം നിശബ്ദമായി കേട്ട ഉമര്‍ , പതുക്കെ എഴുന്നേറ്റു. ഹഫ്സയുടെ മനസ്സില് ഉത്കണ്ഠ! കര്ക്കശമായ മുഖഭാവത്തോടെ ഉമര്‍ ചോദിച്ചു:
"ഹഫ്സാ, നീയിപ്പോള്‍ പറഞ്ഞ വാക്കുകള്‍ നിന്‍റെ വാക്കുകളല്ല എന്നെനിക്കറിയാം, ആരോ ഇതിനു പിന്നിലുണ്ട്. അവരെ ഞാന് വെറുതെ വിടില്ല!"
ഉമര്‍ തുടര്‍ന്നു : "മോളെ, നീ പ്രവാചകന്‍റെ പത്നിയായിരുന്നല്ലോ, ഒന്നു ചോദിക്കട്ടെ, അദ്ദേഹത്തിന് ആകെ എത്ര വസ്ത്രങ്ങളുണ്ടായിരുന്നു?"
"രണ്ട്"
"അദ്ദേഹം ഭക്ഷിച്ച ഏറ്റവും നല്ല ആഹാരമേതായിരുന്നു?"
"നെയ് പുരട്ടിയ ഗോതമ്പുറൊട്ടി."
"പ്രവാചകന്‍റെ വിരിപ്പ് എങ്ങനെയുള്ളതായിരുന്നു?"
"ഒരു പരുക്കന്‍ തുണി. ചൂടുള്ളപ്പോള് അത് വിരിക്കും. തണുപ്പായാല് പകുതി വിരിക്കും, പകുതി പുതയ്ക്കും."
"ഹഫ്സാ, നിന്നെ പറഞ്ഞു വിട്ടവരോട് നീയിത് പറയണം. റസൂലിന്‍റെയും അബൂബക്കറിന്‍റെയും ജീവിതം അത്രമാത്രം ലളിതവും ക്ലേശം നിറഞ്ഞതുമായിരുന്നു എന്ന്. പ്രവാചക തിരുമേനി, അവിടുത്തെതിനു പിന്നില്‍ അബൂബക്കര്‍, അവരുടെ പിന്നില്‍ ഈ പാവം ഉമര്‍! എന്‍റെ മുങാമികള്‍ രണ്ടു പേരും ജീവിതലക്ഷ്യം സാക്ഷാത്കരിച്ചു. അവര്‍ നയിച്ച ജീവിതരീതിയാണ് അവരുടെ വിജയ രഹസ്യം, ഇനി എന്‍റെ ഊഴമാണ് ഹഫ്സാ, ഖുര്‍ ആനെ മറക്കരുത്.
"നിങ്ങളുടെ ഇഹജീവിതത്തില് വെച്ചു തന്നെ നല്ല വസ്തുക്കളെ നിങ്ങള്‍ പാഴാക്കിക്കളഞ്ഞു. അവയെക്കൊണ്ട് നിങ്ങള്‍ സുഖമനുഭവിച്ചു.'' (46:20). മോളേ, ഈ താല്ക്കാലിക സുഖത്തിന്‍റെ പിന്നാലെ ഞാന്‍ പോയ്ക്കൂടാ. മുന്‍ഗാമികളുടെ വിശുദ്ധിയുടെ മാര്‍ഗ്ഗം ഞാന്‍ പിന്തുടര്‍ന്നാല്‍ സംശയമേതുമില്ല, ഞാനും വിജയത്തിലേക്കുയരും. മറിച്ചൊരു മാര്‍ഗ്ഗം സ്വീകരിച്ചാല്‍ ഞാന് തോറ്റുപോകും!''
പിതാവിനോട് പിന്നൊന്നും മകള്‍ക്ക് പറയാനില്ലായിരുന്നു. നിറഞ്ഞ കണ്ണുകളുമായി നിറഞ്ഞ, ഗദ്ഗദത്തോടെ അവള്‍ തിരിച്ചുപോന്നു!
ലളിതജീവിതവും ഉന്നത ചിന്തയുമാണ് മഹത്വത്തിന്‍റെ വഴിയെന്ന് ഉമര്‍ (റ) തിരിച്ചറിഞ്ഞു. അസംതൃപ്തിയും അമിതാഗ്രഹങ്ങളുമാണ് നാശത്തിന്റെ കാരണങ്ങള്‍. ചുറ്റുപാടിനൊപ്പിച്ച് ജീവിക്കാന്‍ ശീലിക്കുമ്പോള്‍ ഉള്ള ജീവിതത്തിന്‍റെ രസമാണ് തകരുന്നത്.
(ഇന്നു രാവിലെ മയിലില്‍ കിട്ടിയതാണീ ചരിത്ര ശകലം)

Sunday, April 25, 2010
അന്യ ഗ്രഹജീവികള്‍ യാഥാര്‍ത്ഥ്യമോ?
ലണ്ടന്‍: ഭൂമിയില്‍ മാത്രമല്ല, അന്യ ഗ്രഹങ്ങളിലും പ്രപഞ്ചത്തിന്‍റെ അപാരതയിലെ നക്ഷത്രങ്ങളിലുമൊക്കെ ജീവജാലങ്ങള്‍ ഉണ്ടെന്ന് വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിഗ് തറപ്പിച്ചു പറയുന്നു. (കേരള കൗമുദി, 26-04-2010)
ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പോസ്റ്റ് പുനഃപ്രസിദ്ധീകരിക്കുന്നു
നിതാന്ത നിശബ്ദതയുടെ അപാര തീരങ്ങളിലൂടെ ഏകാന്ത മൂകമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിക്ക് അതിന്‍റെ അറിവിന്‍റെ വിസ്മയങ്ങളും ഹൃദയ വികാരങ്ങളും പങ്കുവെയ്ക്കാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റാരുമില്ലേ? ശാസ്ത്രം സന്ദേഹിയുടെ വിഹ്വലതയോടെ വളരെക്കാലമായി ഭൂമിക്ക് പുറത്ത് ജീവന്‍റെ തുടിപ്പുകള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ട്. എന്നാല്‍ ഭൗമേതര ജീവികളുടെ അസ്തിത്വത്തെ സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും ഇന്നേവരെ ലഭിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ അപ്പാടെ തള്ളിക്കളഞ്ഞിട്ടുമില്ല.
ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആന്‍ എന്തു മാര്‍ഗദര്‍ശനം നല്‍കുന്നു എന്നു പരിശോധിക്കുകയാണ് ഇവിടെ.
വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്ര ഗ്രന്ഥമല്ല. മനുഷ്യന്‍റെ ആത്മീയ പുരോഗതിയെ ലക്ഷ്യമാക്കിയുള്ളതാണ് വിശുദ്ധ ഖുര്‍ആനിലെ അധ്യാപനങ്ങള്‍. എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ സര്‍വ്വജ്ഞനായ ദൈവത്തിന്‍റെ വചനമാണെന്നു വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ച വ്യവഥയില്‍ അവന്‍റെ വചനത്തിന് വിരുദ്ധമായതൊന്നും ഉണ്ടാകാന്‍ പാടില്ല എന്ന ഒരു ലോജിക്കില്‍ വിശ്വസിക്കല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അതായത്, വ്യക്തമായ ശാസ്ത്രീയ പിന്‍ബലത്തോടെ തെളിയിക്കപ്പെട്ട സംഗതികള്‍ക്കെതിരായ വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ഉണ്ടാകാന്‍ പാടില്ല.
പുരാതന കാലത്തെ എല്ലാ തത്ത്വജ്ഞാനികളും മത പുരുഷന്മാരും വെച്ചു പുലര്‍ത്തിയിരുന്ന വീക്ഷണങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന പ്രപഞ്ച ദര്‍ശനത്തിന് ധ്രുവങ്ങള്‍ തമ്മിലുള്ള അന്തരമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ഗ്രീക്ക് ഖഗോള ശാസ്ത്രമായിരുന്നു ലോകത്തെങ്ങുമുള്ള ജനമനസ്സുകളില്‍ അധീശത്വം പുലര്‍ത്തിയിരുന്നത്. അക്കാലത്തെ സംസ്കാരങ്ങളെല്ലാം ഗ്രീക്ക് പ്രപഞ്ച സങ്കല്പ്പത്തിന്‍റെ സ്വാധീനത്തിലുമായിരുന്നു. കോപ്പര്‍നിക്കസിന്‍റെ കാലം വരെ ഇതു തുടര്‍ന്നു.
ഭൂമിക്ക് പ്രപഞ്ചത്തില്‍ അതുല്യ സഥാനമാണുള്ളതെന്നും, അതുപോലൊന്ന് പ്രപഞ്ചത്തില്‍ എവിടെയും നിലനില്‍ക്കുന്നില്ല എന്നും, ഭൂമി സ്ഥിരമായി ഒരു സ്ഥലത്ത് നില്‍ക്കുകയാണെന്നും ആകാശമെല്ലാം അതിനെ ചുറ്റിക്കൊണ്ടിരിക്കയാണെന്നും ആയിരുന്നു സങ്കല്പ്പം.
ഈ പ്രപഞ്ച സങ്കല്പം വ്യക്തമായും മറ്റെവിറ്റെയെങ്കിലും ജീവനുണ്ട് എന്ന സാധ്യതയെ നിരാകരിക്കുന്നു. ജീവനുള്ള ഒരേയൊരു ഗ്രഹമായ ഈ ഭൂമി അക്കാശത്തിനു മധ്യേ തൂങ്ങി നില്‍ക്കുകയാണെന്നായിരുന്നു അക്കാലത്തുള്ളവരുടെ ധാരണ.
എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ഇതിനു വിരുദ്ധമായ പ്രസ്താവനകളാണ് നാം കാണുന്നത്. ഭൂമിയുടെ അതുല്യതയോ, അതു സ്ഥിരമായി നില്‍ക്കുന്നതാണെന്നോ വിശുദ്ധ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ഭൂമിയെ കൂടാതെ മറ്റുഭൂമികള്‍ ഉണ്ടെന്നു വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു:
"ഏഴ് ആകാശങ്ങളേയും അതുപോലെയുള്ള അതിന്‍റെ ഭൂമിയെയും സൃഷ്ടിച്ചവനത്രേ അല്ലാഹു" (65:12)
ഇവിടെ ഒരു കാര്യം വിശദീകരിക്കേണ്ടതുണ്ട്. ഈ വചനത്തിലേയും ഇതുപോലുള്ള മറ്റു വചനങ്ങ്നളിലേയും ഏഴ് എന്ന എണ്ണം ഒരു പ്രത്യേക സാങ്കേതിക പദമായി കണക്കാക്കേണ്ടിയിരിക്കുന്നു. അത് അര്‍ഥമാക്കുന്നത് ഈ പ്രപഞ്ചം ആകാശങ്ങളുടെ അനേകം ഘടകങ്ങള്‍ ചേര്‍ന്നതാണ്. ഓരോന്നും ഏഴു വീതമുള്ള (ഒരു പൂര്‍ണ്ണ സംഖ്യ) ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു. ഓരോന്നിനും ഓരോ ഭൂമിയുണ്ട് അതിലെ മുഴുവന്‍ ആകാശവും ആ ഭൂമിക്ക് സഹായകമായി വര്‍ത്തിക്കുന്നു.
പൊതുവെ ഇങ്ങനെ പറയുമ്പോള്‍, ഭൗമേതര ജീവികളെക്കുറിച്ച് കൂടുതല്‍ സവിശേഷമായ രീതിയില്‍ താഴെ പറയുന്നപ്രകാരം ഒരു വചനം വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചതായി കാണാം:
"ആകാശങ്ങളുടെയും ഭൂമിയുടെയും അതു രണ്ടിലും അവന്‍ വ്യാപിപ്പിച്ച ജീവികളുടെയും (ദാബ) സൃഷ്ടിപ്പ് അവന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ ഒരുമിച്ചു കൂട്ടുവാന്‍ അവന്‍ കഴിവുള്ളവനത്രേ (42:29).
'ദാബ' എന്നത് ഭൂമിയുടെ ഉപരിതലത്തില്‍ ഇഴയുകയും ചരിക്കുകയും ചെയ്യുന്ന എല്ലാ ജീവികള്‍ക്കുമുള്ള പേരാണ്. നീന്തുകയും പറക്കുകയും ചെയ്യുന്ന ജീവികള്‍ ഇതില്‍ പെടില്ല. ഏതെങ്കിലും ആത്മീയ ജീവികളെയും ആ പദം കൊണ്ട് വിശേഷിപ്പിക്കാറില്ല. അറബിയില്‍ ഒരു പ്രേതത്തെ 'ദാബത്ത്' എന്ന് പറയാറില്ല. ആ അര്‍ഥത്തില്‍ മലക്കുകളും (മാലാഖ) 'ദാബത്ത്' എന്ന പദത്തിന്‍റെ പരിധിയില്‍ വരുന്നില്ല. ഈ വചനത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഭൗമേതര ജീവികളുടെ സാധ്യത പറയുക മാത്രമല്ല അവ നിലനില്‍ക്കുന്നു എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആധുനിക ശാസ്ത്ര ഗവേഷകന്മാര്‍ക്കുപോലും ഇന്നുവരെ ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരവകാശവാദമാണിത്. ഇക്കാര്യം മാത്രമല്ല ആ വചനം വ്യക്തമാക്കുന്നത്. അത്ഭുതകരമെന്നു പറയട്ടേ, ഈ വചനത്തിന്‍റെ അവസാന ഭാഗത്ത് അല്ലാഹു ഉദ്ധേശിക്കുമ്പോള്‍ ആകാശത്തും ഭൂമിയിലും ഉള്ള ജീവികളെ ഒരുമിച്ചു കൂട്ടും എന്നും നാം വായിക്കുന്നു.
"അവനുദ്ധേശിക്കുമ്പോള്‍ അവയെ ഒരുമിച്ചു കൂട്ടുവാന്‍ അവന്‍ കഴിവുള്ളവന ത്രേ" (42:29)
'ജംഇഹിം' എന്ന അറബി പദം ഭൂമിയിലോ മറ്റെവിടെയെങ്കിലുമോ ഉള്ള ജീവികളെ ഒരുമിച്ചു ചേര്‍ക്കുന്നതിനെപ്പറ്റിയുള്ള വ്യക്തമായ പരാമര്‍ശമാണ്. ഈ രണ്ടു കൂട്ടരുടെയും സംഗമ സ്ഥലം എവിടെയാണെന്നോ എപ്പോഴാണെന്നോ ഇവിടെ വ്യക്തമാക്കിയിട്ടില്ല. ഒരു കാര്യം ഇവിടെ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു, ദൈവം ഇച്ഛിക്കുമ്പോഴാണ് അത് നടക്കുക എന്ന്. ശാരീരിക് കൂടിച്ചേരലിനും ആശയ വിനിമയത്തിലൂടെയുള്ള സമ്പര്‍ക്കത്തിനും 'ജമ' എന്ന പദം ഉപയോഗിക്കും എന്ന കാര്യം ഓര്‍ക്കുക. ഭാവി കലത്തിനു മാത്രമേ ഇത് എപ്പോള്‍ എങ്ങനെ സംഭവിക്കും എന്നു വ്യക്തമായി പറയാന്‍ സാധ്യമാകൂ. പക്ഷേ, പതിനഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരം ഒരു സാധ്യതെയെപ്പറ്റി പ്രവചിക്കുക എന്നത് പോലും അത്ഭുതകരമാണ് എന്നതാണ് വസ്തുത

Wednesday, April 21, 2010
അഭൗമിക ജീവികളുടെ അസ്തിത്വം

Wednesday, April 14, 2010
വേണം മുസ്‌ലിം അയല്‍വാസിയെ
പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്
Saturday, January 2, 2010
വിനീത് നാരായണന്‍ നമ്പൂതിരി
vineethnamboothiri@gmail.com
(ഇന്നു രാവിലെ ഇ-മയിലില്‍ കിട്ടിയ ഈ ലേഖനം കാലിക പ്രസക്തി പരിഗണിച്ച് ഇവിടെ പകര്‍ത്തുന്നു)
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.'
'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു:
'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?'
ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.
ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.
ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു.
യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്.
അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്.
സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.
ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?
ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!
(മുംബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ലേഖകന്‍)
_________________________

Monday, April 5, 2010
സെക്യൂലറിസത്തിന്‍റെ ഉദാത്ത മാതൃക.
രംഗം ഹുദൈബിയാ കരാര്‍.
മക്കക്കാരുടെ പ്രതിനിധിയായി സുഹൈലും മുസ്‌ലിംകളുടെ പ്രതിനിധിയായി പ്രവാചകന്‍ മുഹമ്മദും(സ) കരാറിലേ ടുന്ന സന്ദര്‍ഭം.
നിബന്ധനകള്‍ അംഗീകരിക്കപ്പെട്ടശേഷം കരാര്‍ വാചകം പ്രവാചകന്‍(സ) ഇപ്രകാരം പറഞ്ഞെഴുതിക്കാന്‍ തുടങ്ങി:
"കരുണാ നിധിയും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍...."
സുഹൈല്‍ പ്രതിഷേധിച്ചു:
"അല്ലാഹുവിനെ ഞങ്ങള്‍ക്കറിയാം; വിശ്വസിക്കുകയും ചെയ്യുന്നു. എന്താണീ കരുണാനിധിയും കാരുണ്യവാനും? രണ്ടു കക്ഷികള്‍ തമ്മിലുള്ളതാണീ ഉടമ്പടി. ആതുകൊണ്ട് ഉഭയ കക്ഷികളുടെയും മതവികാരങ്ങള്‍ മാനിക്കപ്പെടണം."
ഉടന്‍ പ്രവാചകന്‍(സ) അതിനോടു യോജിച്ചുകൊണ്ട് എഴുത്തുകാരനോടു പറഞ്ഞു:
"അല്ലാഹുവിന്‍റെ നാമത്തില്‍ എന്നു മാത്രം എഴുതിയാല്‍ മതി."
തുടര്‍ന്നുള്ള വാചകങ്ങള്‍ ഇപ്രകാരം നബി (സ) പറഞ്ഞു:
"മക്കക്കാരും ദൈവത്തിന്‍റെ പ്രവാചകന്‍ മുഹമ്മദും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍..."
സുഹൈല്‍ വീണ്ടും പ്രതിഷേധിച്ചു:
"നിങ്ങളെ ദൈവത്തിന്‍റെ പ്രവാചകന്‍ ആയിട്ടു ഞങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളുമായി യുദ്ധത്തിനു വരുമോ?"
നബി(സ) ആ വാദഗതിയും അംഗീകരിച്ചു. അല്ലാഹുവിന്‍റെ പ്രവാചകനായ മുഹമ്മദ് എന്നതിനു പകരം അബ്ദുല്ലായുടെ പുത്രനായ മുഹമ്മദ് എന്നു മാത്രം എഴുതിയാല്‍ മതിയെന്നു ദൈവദൂതന്‍ നിര്ദ്ദേ ശിച്ചു.
മക്കാക്കാരുടെ വാദങ്ങള്ക്കെല്ലാം ഇപ്രകാരം വഴങ്ങിക്കൊടുത്തതിലുള്ള അപമാനമോര്ത്ത് ചില സഖാക്കള്ക്കു പൊറുതി മുട്ടി. അവരുടെ അഭിമാന രക്തം പതഞ്ഞു പൊങ്ങി. അവരില്‍ ആരെക്കാളും ആവേശ ഭരിതനായിരുന്ന ഉമര്‍ (റ) നബിയുടെ അടുക്കല്‍ ചെന്നു ചോദിച്ചു:
"അല്ലയോ അല്ലാഹുവിന്‍റെ പ്രവാചകരേ, ന്യായം നമ്മുടെ പക്ഷത്തല്ലേ?"
"അതെ" നബി ഉത്തരമരുളി. "നിശ്ചയമായും ന്യായം നമ്മുടെ ഭാഗത്തു തന്നെയാണ്"
"നാം കഅബ പ്രദക്ഷിണം ചെയ്യും എന്നു ദൈവം വാഗ്ദാനം ചെയ്തതല്ലേ?" ഉമര്‍ വീണ്ടും ചോദിച്ചു.
"അതെ" ദൈവ ദൂതര്‍ ശാന്തനായി മറുപടി നല്കി
"പിന്നെന്തേ ഇത്തരത്തിലുള്ള കരാര്‍?" ഉമര്‍ വികാര ഭരിതനായി.
"നാം സമാധാന പൂര്ണ്ണമായ നിലയില്‍ കഅബ പ്രദക്ഷിണം ചെയ്യുമാറാകും എന്നു ദൈവം മുന്കൂട്ടി അറിയിച്ചു എന്നതു ശരി തന്നെ; എന്നാല്‍ അത് എന്നാണെന്ന് അവന്‍ പറഞ്ഞിട്ടില്ല. അത് ഇക്കൊല്ലം തന്നെ സംഭവിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എനിക്കു തെറ്റു പറ്റിയേക്കാം. അത് ഇക്കൊല്ലം തന്നെ ആകണമെന്നുണ്ടോ?" നബി (സ) ഉത്തരം പറഞ്ഞു.
ഉമര്‍ നിശ്ശബ്ദനായി!
*************************************************************************************
ഹുദൈബിയ കരാര്‍
അല്ലാഹുവിന്‍റെ നാമത്തില്‍.
ആബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദും മക്കക്കരുടെ പ്രതിനിധിയായി അംറിന്റെ പുത്രന്‍ സുഹൈലും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍:
പത്തുകൊല്ലത്തേക്ക് പരസ്പരം യുദ്ധം ചെയ്യുന്നതല്ല.
മുഹമ്മദിന്‍റെ പക്ഷത്തു ചേരുകയോ അദ്ദേഹവുമായി എന്തെങ്കിലും കരാര്‍ ഉണ്ടാക്കുകയൊ ചെയ്യുന്നതിനാഗ്രഹിക്കുന്ന ആര്ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
ഖുറൈശികളോടൊപ്പം ചേരുകയോ അവരുമായി എന്തെങ്കിലും കരാര്‍ ഉണ്ടാക്കുകയൊ ചെയ്യുന്നതിനാഗ്രഹിക്കുന്ന ആര്ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
ഒരു ചെറുപ്പക്കാരന്‍, അഥവാ പിതൃസഹിതനായ ഒരുവന്‍ സ്വപിതാവിന്‍റെയോ രക്ഷാധികാരിയുടെയോ സമ്മതം കൂടാതെ മുഹമ്മദിന്‍റെ ഭാഗത്തു ചേരുകയാണെങ്കില്‍ പിതാവിന്‍റെയോ രക്ഷാധികാരിയുടേയോ അടുക്കല്‍ തിരിച്ചയക്കേണ്ടതാണ്.
എന്നാല്‍, ഖുറൈശികളുടെ ഭാഗത്തു ചേരുന്ന ആരും തിരിച്ചയക്കപ്പെടുന്നതല്ല.
ഇക്കൊല്ലം മുഹമ്മദ് മക്കയില്‍ പ്രവേശിക്കാതെ തിരിച്ചു പോകേണ്ടതാണ്.
അടുത്ത കൊല്ലം മുഹമ്മദിനും അനുയായികള്ക്കും മക്കയില്‍ പ്രവേശിക്കാവുന്നതും മൂന്നു ദിവസം വര്‍ക്ക് അവിടെ താമസിക്കാവുന്നതും കഅബ പ്രദക്ഷിണം ചെയ്യാവുന്നതും ആണ്.
ഈ മൂന്നു ദിവസം വരെ ഖുറൈശികള്‍ ചുറ്റുമുള്ള കുന്നുകളിലേക്ക് പിന്‍വാങ്ങുന്നതായിരിക്കും.
മുഹമ്മദും അനുയായികളും മക്കയില്‍ പ്രവേശിക്കുമ്പോള്‍ അറബികളായ വഴിയാത്രക്കാര്‍ സാധാരണ ധരിക്കാറുള്ള കൃപാണങ്ങള്‍ ഒഴിച്ച് മറ്റോരായുധവും കയ്യില്‍ എടുക്കരുത്.

Subscribe to:
Posts (Atom)